Society Today
Breaking News

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി മന്ത്രി പി.രാജീവ് പറഞ്ഞു.  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കു കയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ ത്തെ തുടര്‍ന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മന്ത്രി പി. രാജീവിനെ കൂടാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്, മേയര്‍ എം. അനില്‍ കുമാര്‍,  എം.എല്‍.എമാരായ പി.വി. ശ്രീനിജിന്‍, ടി.ജെ. വിനോദ്, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,  ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്,  കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍, സബ് കളക്ടര്‍ പി. വിഷ്ണു രാജ്, വടവുകോട്പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തീ അണയ്ക്കു ന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. രണ്ട് വലിയ ഹൈപവര്‍ ഡീ വാട്ടറിംഗ് പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് കടമ്പ്രയാറില്‍ നിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്‌ളോട്ടിംഗ് ജെസിബി യുടെ സഹായത്തോടെ കടമ്പ്രയാര്‍ വൃത്തിയാ ക്കിയാണ് ജലമെടു ക്കുന്നത്. 32 ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കുന്നത്. കൂടുതല്‍ പോര്‍ട്ടബിള്‍ പമ്പുകള്‍ കൂടി സജ്ജീകരിക്കും. കടമ്പ്രയാറില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായാല്‍ എഫ്.എ.സി.ടി.യിലെ തടാകത്തില്‍ നിന്നെടുക്കും.നിലവിലെ പ്രശ്‌നം പരിഹരിച്ചാല്‍ ഉടന്‍ പ്ലാന്റിലേക്കുള്ള റോഡ് കൊച്ചി കോര്‍പ്പറേഷന്‍ അടിയന്തര പ്രാധാന്യത്തോടെ ഉപയോഗക്ഷമമാക്കും.  മാലിന്യം ശേഖരിക്കല്‍ പുനരാരംഭിക്കുന്നതുവരെ മാലിന്യ സംസ്‌കര ണത്തിന് താത്കാലിക സംവിധാനം ഏര്‍പ്പെടു ത്തും. കോര്‍പ്പറേഷന്റെ ശുപാര്‍ശ പ്രകാരം ജില്ലാ കളക്ടര്‍ മുന്‍ കൈയെടു ത്തായിരിക്കും ഇക്കാര്യത്തിലുള്ള നടപടി.ഭാവിയില്‍ തീപിടിത്തം ഉണ്ടായാല്‍  നിയന്ത്രി ക്കുന്നതുമായി  ബന്ധപ്പെട്ട പ്രവര്‍ത്ത നങ്ങള്‍ ഏകോപി പ്പിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഏകോപന സമിതി രൂപീകരിച്ചു.

 കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി, ജില്ലാ ഫയര്‍ ഓഫീസര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍, അഡീഷണല്‍ ഡി എം ഒ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, വടവുകോട്  പുത്തന്‍കുരിശ് പഞ്ചായത്ത് സെക്രട്ടറി, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ബി.പി.സി.എല്‍, സിയാല്‍, കെ.എസ്.ഇ.ബി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ബ്രഹ്മപുരത്ത് അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സമിതി രൂപീകരിച്ചത്.കൂടാതെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന വടവുകോട്  പുത്തന്‍കുരിശ് പഞ്ചായത്തിന്റെ ആശങ്കകള്‍ പരിഹരിക്കാനായി കോര്‍പ്പറേഷന്‍ മേയര്‍, കുന്നത്തുനാട് എം.എല്‍.എ,  ജില്ലാ കളക്ടര്‍,  പഞ്ചായത്ത് പ്രസിഡന്റ്, കോര്‍പ്പറേഷന്റെയും പഞ്ചായത്തിന്റെയും സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന സമിതി മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.പ്ലാന്റില്‍ ഇടയ്ക്കിടെ വെള്ളം സ്‌പ്രേ ചെയ്യുന്നതിനുള്ള സംവിധാനവും കോര്‍പ്പ റേഷന്‍ ഏര്‍പ്പെടുത്തും. പ്ലാന്റില്‍ നടന്നു വന്നിരുന്ന ബയോ മൈനിംഗുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ യോഗം ചേരും. ബയോ മൈനിംഗിനു ശേഷമുള്ള വസ്തു ക്കള്‍ പ്ലാന്റില്‍ നിന്നു മാറ്റുന്നില്ലെന്ന പരാതി പരിശോധിച്ച് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. മാലിന്യ പ്ലാന്റില്‍ സിസിടിവിയുടെ പ്രവര്‍ത്തനവും പരിശോധിക്കും. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

Top